നി​യ​മ​ പോ​രാ​ട്ട​ത്തി​നൊ​ടു​വ​ിൽ സു​ഖ ചി​കി​ത്സ​യ്ക്കാ​യി നീ​ല​കണ്ഠ​ൻ കോ​ട്ടൂ​ർ ആ​ന പുനരധിവാസ കേ​ന്ദ്ര​ത്തി​ലെ​ത്തി
Wednesday, July 17, 2019 12:30 AM IST
കാ​ട്ടാ​ക്ക​ട : ഏ​ഴ് മാ​സ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വ​ിൽ സു​ഖ ചി​കി​ത്സ​യ്ക്കാ​യി ശാ​സ്താം​കോ​ട്ട ക്ഷേ​ത്ര​ത്തി​ലെ കൊ​മ്പ​ൻ നീ​ല​കണ്ഠ​ൻ കോ​ട്ടൂ​ർ ആ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് നീ​ല​ക്ണ്ഠ​ൻ കോ​ട്ടൂ​രി​ലെ​ത്തി​യ​ത്. ഇ​വി​ടെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കൂ​ട്ടി​ലാ​ണ് പ​രി​ച​ര​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ലി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ദു​രി​ത​ത്തി​ലാ​യി​രു​ന്ന നീ​ല​ക​ണ്ഠ​നെ ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കു​ക​യും മ​രു​ന്നു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു.
2003ൽ ​പ്ര​വാ​സി​യാ​യ അ​ജി​ത്കു​മാ​ർ ബി. ​പി​ള്ള​യാ​ണ് നീ​ല​ക​ണ്ഠ​നെ ധ​ർ​മാ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ന​ട​യ്ക്കി​രു​ത്തി​യ​ത്. ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് മു​ൻ​കാ​ലി​ൽ നീ​രു​വ​ന്ന​തോ​ടെ​യാ​ണ് ആ​നയുടെ ദു​രി​ത​ജീ​വി​ത​ത്തി​നു തു​ട​ക്ക​മാ​യ​ത്.
ച​ട്ടം പ​ഠി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​പ്പാ​ന്മാ​ർ കാ​ലി​ൽ കു​ത്തി വൃ​ണ​പ്പെ​ടു​ത്തി​യ​താ​ണ് ആ​ന​യു​ടെ ദു​രി​ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം മു​ൻ​കാ​ൽ വീ​ശി ന​ട​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ തീ​റ്റി​യെ​ടു​പ്പും ദു​സ​ഹ​മാ​യി. പി​ന്നീ​ട് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും നീ​ല​ൻ മ​ടി​ച്ച് തു​ട​ങ്ങി. ആ​ന​യെ മ​ദ​പ്പാ​ട് എ​ന്ന പേ​രി​ലാ​യി​രു​ന്നു ശാ​സ്താം കോ​ട്ട​യി​ലെ ആ​ന​ത്ത​റ​യി​ൽ ത​ള​ച്ച​ത്.
മാ​സ​ങ്ങ​ൾ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ആ​ന​യെ കോ​ട്ടൂ​രി​ലേ​യ്ക്ക് മാ​റ്റി​യ​ത്. ആ​നി​മ​ൽ ലീ​ഗ​ൽ ഫോ​ഴ്സ് എ​ന്ന സം​ഘ​ട​ന​യു​ടെ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്ന് 2018 ഡി​സം​ബ​ർ 11 ന് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സ് എ​ടു​ത്തി​രു​ന്നു. ആ​ഗ്ര​യി​ലെ ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ചി​കി​ത്സ​യ്ക്ക് നീ​ല​നെ അ​യ​ക്ക​ണ​മെ​ന്നാ​ണ് ആ​നി​മ​ൽ ലീ​ഗ​ൽ ഫോ​ഴ്സും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.
ആ​ഗ്ര​വ​രെ ആ​ന​ക്ക് സ​ഞ്ച​രി​ക്കാ​ൻ പ​റ്റു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളോ​ടെ ആ​ന​യെ കോ​ട്ടൂ​രി​ലേ​ക്ക് മാ​റ്റാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.