വീ​ട് കത്തിനശിച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Wednesday, July 17, 2019 12:30 AM IST
കാ​ട്ടാ​ക്ക​ട : വീ​ട്ടു​കാ​ർ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട് ക​ത്തി​ന​ശി​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൂ​വ​ച്ച​ൽ ആ​ല​മു​ക്ക് നാ​ക്ക​ര അ​ട​വ​ച്ച​പാ​റ ര​മ​ണി​യു​ടെ വീ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​ച​ക വാ​ത​കം പൊ​ട്ടി​ത്തെ​റി​ച്ച് ക​ത്തി​ന​ശി​ച്ച​ത്.
വീ​ട്ടി​ൽ നി​ന്ന് തീ​യും, പു​ക​യും ഉ​യ​രു​ന്ന​തു​ക​ണ്ട നാ​ട്ടു​കാ​ർ പോ​ലീ​സി​നേ​യും അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും വീ​ട്ടു​ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ക​ത്തി​ന​ശി​ച്ചു.​റ​ബ​ർ തോ​ട്ട​ത്തി​ന്‍റെ ന​ടു​വി​ലാ​യി ഒ​റ്റ​പ്പെ​ട്ട വീ​ട്ടി​ലാ​ണ് സം​ഭ​വം.
എ​ന്നാ​ൽ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ നാ​ലോ​ളം പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് എ​ന്ന് പോ​ലീ​സ് സം​ശി​ക്കു​ന്നു. മോ​ഷ​ണ കു​റ്റ​ത്തി​ന് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച ആ​ളു​ടെ വീ​ടാ​ണ് തീ ​പി​ടി​ച്ച​ത് എ​ന്ന​തും വീ​ട്ട​മ്മ​യും ഇ​യാ​ളും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന​തും ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു . വീ​ട്ട​മ്മ മാ​സ​ങ്ങ​ളാ​യി സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​ന്തേ​വാ​സി​യാ​യി താ​മ​സി​ച്ചു വ​രി​ക​യു​മാ​ണ്. ഇ​യാ​ൾ വീ​ട്ട​മ്മ​യെ മു​ൻ​പ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യും നാ​ട്ടു​കാ​രു​ടെ ഇ​ട​യി​ൽ സം​സാ​ര​മു​ണ്ട് ഇ​താ​ണ് തീ​യി​ട്ട​താ​ണോ എ​ന്ന സം​ശ​യ​ത്തി​ന് ഇ​ട ന​ൽ​കു​ന്ന​ത് എ​ന്നും കാ​ട്ടാ​ക്ക​ട പോ​ലീ​സ് പ​റ​യു​ന്നു.