ജില്ലാ വ്യ​വ​സാ​യ അ​ദാ​ല​ത്ത് ഓ​ഗ​സ്റ്റ് ഒ​ന്നി​ന്
Tuesday, July 16, 2019 1:24 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ വ്യ​വ​സാ​യ അ​ദാ​ല​ത്ത് ഓ​ഗ​സ്റ്റ് ഒ​ന്നി​ന് വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രും. തൈ​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ല്‍ ചെ​റു​കി​ട വ്യ​വ​സാ​യ​വും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ള്‍, പ​രാ​തി​ക​ള്‍, നി​ര്‍​ദേ​ശ​ങ്ങ​ള്‍, ഖ​ന​ന മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ മ​ന്ത്രി നേ​രി​ട്ട് പ​രി​ഗ​ണി​ക്കും. കൂ​ടാ​തെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്നു​ള്ള വ്യ​വ​സാ​യ ലൈ​സ​ന്‍​സ്, ക്ലി​യ​റ​ന്‍​സ്, നി​രാ​ക്ഷേ​പ പ​ത്ര​ങ്ങ​ള്‍ എ​ന്നി​വ​യും പ​രി​ഗ​ണി​ക്കും. പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും വെ​ള്ള​യ​മ്പ​ലം വാ​ട്ട​ര്‍ വ​ര്‍​ക്സ് കോ​മ്പൗ​ണ്ടി​ലെ ജി​ല്ലാ വ്യ​വ​സാ​യ ക്രേ​ന്ദ്ര​ത്തി​ലോ താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ളി​ലോ 25 വ​രെ എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും നേ​രി​ട്ടു സ്വീ​ക​രി​ക്കു​മെ​ന്നും മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ ജി​ല്ലാ ജി​യോ​ള​ജി ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0471 2326756.