നി​ർ​മ​ൽ കൃ​ഷ്ണ നി​ക്ഷേ​പ ത​ട്ടി​പ്പ് : കു​റ്റ​പ​ത്രം ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു
Tuesday, July 16, 2019 1:22 AM IST
പാ​റ​ശാ​ല : നി​ർ​മ​ൽ​കൃ​ഷ്ണ ചി​ട്ടി​ക്ക​മ്പ​നി നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ചു കോ​ടി​ക​ളു​മാ​യി മു​ങ്ങി​യ​സം​ഭ​വ​ത്തി​ൽ ക​മ്പ​നി ഉ​ട​മ നി​ർ​മ​ല​ൻ ഉ​ൾ​പ്പെ​ടെ പ​തി​നാ​ലു പേ​ർ​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച​കു​റ്റ​പ​ത്രം കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. മ​ധു​ര​യി​ലെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് ത​മി​ഴ്നാ​ട് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം കു​റ്റപ​ത്രം സ​മ​ർ​പ്പി​ച്ച​ത്. നി​ർ​മ​ല​നു പു​റ​മെ സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​ർ ശേ​ഖ​ര​ൻ​നാ​യ​ർ,ര​വീ​ന്ദ്ര​ൻ, നി​ർ​മ​ല​ന്‍റെ ഭാ​ര്യ രേ​ഖ,സ​ഹോ​ദ​ര​ൻ നാ​രാ​യ​ണ​നാ​യ​ർ, സ​ഹോ​ദ​രി​മാ​രാ​യ ജ​യ,ഉ​ഷാ​കു​മാ​രി,ര​മാ​ദേ​വി ,ശേ​ഖ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ശാ​ന്തി​കു​മാ​രി,ജീ​വ​ന​ക്കാ​രാ​യ അ​ജി​ത്കു​മാ​ർ ,മ​ഹേ​ഷ് കു​മാ​ർ,പ്ര​ദീ​ഷ് ,അ​നി​ൽ​കു​മാ​ർ,പ്ര​വീ​ൺ​കൃ​ഷ്ണ,കൃ​ഷ്ണ​കു​മാ​ർ,അ​നി​കു​മാ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. വി​ചാ​ര​ണ ഈ​മാ​സം അ​വ​സാ​നം തു​ട​ങ്ങും. മ​ധു​ര ഹൈ​ക്കോ​ട​തി​യു​ടെ മു​ൻ​വി​ധി പ്ര​കാ​രം നി​ർ​മ​ല​ന്‍റെ​യും , കൂ​ട്ടു​പ്ര​തി​ക​ളു​ടെ​യും ,അ​വ​രു​ടെ​ബ​ന്ധു​ക്ക​ളു​ടെ​യും വ​സ്തു​വ​ക​ക​ൾ ക​ണ്ടെ​ത്തി ക​ണ്ടു​കെ​ട്ടു​ന്ന​തി​നു ത​ട​സ​മി​ല്ല​ന്നും​കോ​ട​തി പ​റ​ഞ്ഞു.