രാ​മാ​യ​ണ​ മാസാ​ച​ര​ണത്തിന് നാളെ തുടക്കം
Tuesday, July 16, 2019 1:22 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​രാ​ണി​മു​ട്ടം തു​ഞ്ച​ൻ സ്മാ​ര​ക​ത്തി​ൽ നാ​ളെ മു​ത​ൽ ഒ​രു മാ​സ​ക്കാ​ലം രാ​മാ​യ​ണ സ​ന്ധ്യാ​ച​ര​ണ​വും ര​മാ​യ​ണ​പാ​രാ​യ​ണ പ​ഠ​ന​ക​ള​രി​യും സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​മാ​യ​ണ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്തു വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ​യു​ള്ള​വ​ർ​ക്ക് രാ​മാ​യ​ണ​പാ​രാ​യ​ണ​ത്തി​ൽ പ്ര​ഗ​ത്ഭ​രാ​യ ആ​ചാ​ര്യ​ന്മാ​ർ ക്ലാ​സെ​ടു​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30 മു​ത​ൽ രാ​മാ​യ​ണ​പാ​രാ​യ​ണ പ​ഠ​ന​ക​ള​രി ആ​രം​ഭി​ക്കും.
നാ​ളെ ന​ട​ത്തു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​ടി.​ജി. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ രാ​ജാ​ര​വി​വ​ർ​മ അ​വാ​ർ​ഡ് നേ​ടി​യ ചി​ത്ര​കാ​ര​ൻ കാ​ര​യ്്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ, യു​വ​ജ​ന ശാ​ക്തീ​ക​ര​ണ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ.​ജി.​വി. ഹ​രി എ​ന്നി​വ​രെ ആ​ദ​രി​ക്കും. രാ​മാ​യ​ണ പ​ഠ​ന​ക​ള​രി ഡോ.​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 6.30 മു​ത​ൽ രാ​മാ​യ​ണ​സ​ന്ധ്യാ​ച​ര​ണ ച​ട​ങ്ങു​ക​ൾ ന​ട​ക്കും.​
രാ​മാ​യ​ണ പാ​രാ​യ​ണ പ​ഠ​ന​ക​ള​രി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാൻ ഫോ​ണ്‍: 0471 2457473
തി​രു​വ​ന​ന്ത​പു​രം: തൃ​പ്പാ​പ്പൂ​ർ മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലെ തൃ​പ്പാ​പ്പൂ​ർ ആ​ത്മീ​യ പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ച​ര​ണം നാ​ളെ മു​ത​ൽ ന​ട​ത്തും. രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 31 ദി​വ​സം നീ​ളു​ന്ന സ​ന്പൂ​ർ​ണ രാ​മാ​യ​ണ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര ന​ട​ത്തും.
രാ​മാ​യ​ണം പ്രാ​യോ​ഗി​ക ജീ​വി​ത​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ഡോ. ​ഉ​ഷാ രാ​ജാ​വാ​ര്യ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ല്ലാ ദി​വ​സ​വും വൈ​കുന്നേരം 6.45 മു​ത​ൽ 7.45 വ​രെ​യാ​ണ് പ്ര​ഭാ​ഷ​ണം. മ​നു​ഷ്യ ജീ​വി​ത​ത്തി​ലെ തീ​ക്‌ഷണ​മാ​യ അ​നു​ഭ​വ​ഘ​ട്ട​ങ്ങ​ളെ ത​ര​ണം ചെ​യ്യു​ന്ന​തി​നു ശ്രീ​രാ​മ​ക​ഥ​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്കി​നെ​ക്കു​റി​ച്ചാ​ണ് പ്ര​ഭാ​ഷ​ണം.