എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ ക​മ്യൂണി​സ്റ്റു​കാ​ർ​ക്കും ര​ക്ഷ​യി​ല്ല; എം.എം. ഹ​സ​ൻ
Tuesday, July 16, 2019 1:22 AM IST
വി​തു​ര: എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ ക​മ്യൂണി​സ്റ്റു​കാ​ർ​ക്കു പോ​ലും ര​ക്ഷ​യി​ല്ലെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​എം. ഹ​സ​ൻ. മ​ഹാ​ര​ഥ​ൻ​മാ​ർ പ​ഠി​ച്ച യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നെ ക്രി​മി​ന​ൽ റി​ക്രൂ​ട്ടി ഗ് ​ഏ​ജ​ൻ​സി​യാ​യി സി​പി​എം മാ​റ്റി​യ​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ക്ര​മ​സ​മാ​ധാ​ന ത​ക​ർ​ച്ച​ക്കും വി​ല​വ​ർ​ധ​ന​വി​ലും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ട് യു​ഡി​എ​ഫ് വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ചു​ള്ളി​മാ​നൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ക​ല്ല​റ അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, ഡി ​സി സി ​ഭാ​ര​വാ​ഹി​ക​ളാ​യ ആ​നാ​ട് ജ​യ​ൻ, ആ​ന​ക്കു​ഴി ഷാ​ന​വാ​സ്, ഡി.​ര​ഘു​നാ​ഥ​ൻ, പി. ​എ​സ്. ബാ​ജി​ലാ​ൽ, ആ​നാ​ട് ജ​യ​ച​ന്ദ്ര​ൻ, ഡി​സി സി ​മെ​മ്പ​ർ ര​ഘു​നാ​ഥ​ൻ നാ​യ​ർ, മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ നി​സാ​ർ, മു​ഹ​മ്മ​ദ് സു​ൽ​ഫി, കൊ​ങ്ങ​ണം​കോ​ട് നാ​സ​ർ, പ​ന​വൂ​ർ ഷ​റ​ഫ്, ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ർ. അ​ജ​യ​കു​മാ​ർ, കെ. ​ശേ​ഖ​ര​ൻ,ലാ​ൽ വെ​ള്ളാ​ഞ്ചി​റ, ബി.​ശ്രീ​കു​മാ​ർ, ഇ. ​എ. അ​സീ​സ്, ര​മേ​ശ​ൻ നാ​യ​ർ, വാ​മ​ന​പു​രം മോ​ഹ​ന​ച​ന്ദ്ര​ൻ,ന​ന്ദി​യോ​ട് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.