ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ പ്രവർത്തനങ്ങൾ തു​ട​ങ്ങി
Tuesday, June 25, 2019 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പൂ​വാ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു നി​ര്‍​വ​ഹി​ച്ചു.
പൂ​വാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​ജി​ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ഹോ​മി​യോ), ഡോ. ​സി.​എ​സ്. പ്ര​ദീ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം ദ്രു​ത​ക​ര്‍​മ സാം​ക്ര​മി​ക​രോ​ഗ നി​വാ​ര​ണ സെ​ല്‍ (ഹോ​മി​യോ​പ്പ​തി റീ​ച്ച്), ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, പൂ​വാ​ര്‍ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​ജെ. അ​ഗ​സ്റ്റി​ന്‍ ന​യി​ച്ചു. മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍​മാ​രാ​യ ഡോ. ​എ.​എ​സ്. ദീ​പ, ഡോ. ​കെ.​എം. ഫെ​മി​ന, ഡോ. ​ജി.​ബീ​ന, ഡോ. ​സി​ബി ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ല്‍ ക്യാ​മ്പും പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി.
ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​മി​യോ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, സൗ​ജ​ന്യ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം എ​ന്നി​വ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തും. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണം, ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും.