കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ല്‍ നി​ര്‍​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി​ച്ച് കു​ടും​ബ​ശ്രീ ട്രെ​യി​ന്‍
Tuesday, June 25, 2019 12:46 AM IST
തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ലെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി​ച്ച് ആ​റ്റി​ങ്ങ​ലി​ല്‍ കു​ടും​ബ​ശ്രീ ട്രെ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു.
ന​ഗ​ര​സ​ഭ​യി​ലെ കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ളി​ലും അ​യ​ല്‍​കൂ​ട്ട​ങ്ങ​ളും നി​ര്‍​മി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ ഒ​രോ വീ​ട്ടി​ലും എ​ത്തി​ക്കു​ക എ​ന്ന​താ​ണ് കു​ടും​ബ​ശ്രീ ട്രെ​യി​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ന​ഗ​ര​സ​ഭ​യി​ലെ 31 വാ​ര്‍​ഡു​ക​ളി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി എ​ത്തും.​
അ​ച്ചാ​ര്‍, ല​ഘു ഭ​ക്ഷ​ണം, സോ​പ്പ് തു​ട​ങ്ങി കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ളും അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 216 യൂ​ണി​റ്റു​ക​ളി​ല്‍ നി​ര്‍​മി​ച്ച വി​വി​ധ വ​സ്തു​ക്ക​ളാ​ണ് കു​ടും​ബ​ശ്രീ ട്രെ​യി​ന്‍ വ​ഴി വി​ല്‍​പ​ന​യ്ക്കാ​യി എ​ത്തി​ച്ച​ത്.
കു​ടും​ബ​ശ്രീ ട്രെ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം. ​പ്ര​ദീ​പ് നി​ര്‍​വ​ഹി​ച്ചു.