ആ​യൂ​ര്‍​വേ​ദ തെ​റാ​പ്പി​സ്റ്റ്; അ​ഭി​മു​ഖം ഇന്ന്
Monday, June 24, 2019 12:35 AM IST
കൊല്ലം: ​ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കി വ​രു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​യൂ​ര്‍​വേ​ദ തെ​റാ​പ്പി​സ്റ്റു​ക​ളെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം ഇന്ന് ന​ട​ക്കും.പു​രു​ഷ​ന്‍​മാ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കാം.
യോ​ഗ്യ​ത: ഡ​യ​റ​ക്ട​ര്‍ ഓ​ഫ് ആ​യൂ​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ അം​ഗീ​ക​രി​ച്ച ആ​യൂ​ര്‍​വേ​ദ തെ​റാ​പ്പി​സ്റ്റ് കോ​ഴ്‌​സ് ജ​യി​ച്ചി​രി​ക്ക​ണം. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ രേഖക​ള്‍ സ​ഹി​തം രാ​വി​ലെ 11ന് ​ആ​ശ്രാ​മം ജി​ല്ലാ ആ​യൂ​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖ​ത്തി​നാ​യി എ​ത്ത​ണം.

കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച്
സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്

ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്. ചെ​റി​യ​ഴീ​ക്ക​ൽ പൂ​വ​ള്ളി വീ​ട്ടി​ൽ ചി​ത്ത​നാ​ണ് പ​രി​ക്കേ​റ്റ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ ശ​ങ്ക​ര​മം​ഗ​ലം ജം​ഗ്ഷ​നി​ൽ ആ​യി​രു​ന്നു അ​പ​ക​ടം. ബ​സ് ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​റു​മാ​യി ചി​ത്ത​ൻ റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന ബൈ​ക്ക് യാ​ത്രി​ക​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​വ​ർ​ക്കും പ​രി​ക്കു​ണ്ട്.