നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്ക​ൽ ഇ​ന്നു മു​ത​ൽ
Thursday, May 16, 2019 12:14 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട അം​ഗ​ത്വ വി​ത​ര​ണ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു മു​ത​ൽ 30 വ​രെ വെ​ഞ്ഞാ​റ​മൂ​ട് യു​പി സ്കൂ​ളി​ൽ ന​ട​ക്കും. നി​ല​വി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​ത്തി​ന് ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് ,ആ​ധാ​ർ തു​ട​ങ്ങി​യ​വ ഹാ​ജ​രാ​ക്കി 50 രൂ​പ അ​ട​ച്ച് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​വു​ന്ന​താ​ണ്.