മാ​യാ​ക്കാ​ഴ്ച​ക​ളു​മാ​യി കു​ട്ടി​ക​ളു​ടെ ച​ല​ച്ചി​ത്ര​മേ​ള ഇ​ന്ന് അ​വ​സാ​നി​ക്കും
Thursday, May 16, 2019 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ​രാ​ഴ്ച​യാ​യി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് മാ​യാ​ക്കാ​ഴ്ച ഒ​രു​ക്കി​യ അ​ന്താ​രാ​ഷ്ട്ര ബാ​ല​ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇ​ന്ന് ശു​ഭ​പ​ര്യാ​വ​സാ​നം. ഇ​ന്നു രാ​വി​ലെ 12ന് ​കൈ​ര​ളി തി​യ​റ്റ​റി​ല്‍ സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സ​മാ​പ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കു​ട്ടി​ക​ള്‍ സം​വി​ധാ​നം ചെ​യ്ത നാ​ല് സി​നി​മ​ക​ളി​ല്‍ നി​ന്ന് മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത സി​നി​മ​യ്ക്കും മി​ക​ച്ച ന​ട​നും ന​ടി​ക്കു​മു​ള്ള പു​ര​സ്ക്കാ​രവും അ​ദ്ദേ​ഹം ന​ല്‍​കും. മേ​ള​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍ ത​ന്നെ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത മൂ​ന്ന് സി​നി​മ​ക​ളു​ടെ സ്ക്രീ​നിം​ഗ് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കൈ​ര​ളി തി​യ​റ്റ​റി​ല്‍ ന​ട​ക്കും.

വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ​യും അ​നാ​ഥാ​ല​യ​ങ്ങ​ളി​ലെ​യും കു​രു​ന്നു​ക​ളും ഡെ​ലി​ഗേ​റ്റ്സു​ക​ളാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത നാ​ലാ​യി​ര​ത്തോ​ളം കു​ട്ടി​ക​ളു​മാ​ണ് ച​ല​ച്ചി​ത്ര​മേ​ള​യെ ജ​ന​കീ​യ​മേ​ള​യാ​ക്കി മാ​റ്റി​യ​ത്. കു​ട്ടി​ക​ള്‍​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ബി​ഗ് സ്ക്രീ​നി​ല്‍ ആ​ദ്യ​മാ​യി സി​നി​മാ​ക​ണ്ട കു​ട്ടി​ക​ളും ഉണ്ടായിരു ന്നു ‍ ഇ​ത്ത​വ​ണ​. ഉ​ത്ത​ര​കേ​ര​ള​ത്തി​ല്‍ നി​ന്ന് എ​ത്തി​യ കു​ട്ടി​ക​ള്‍​ക്ക് സി​നി​മാ ആ​സ്വാ​ദ​ന​ത്തി​നൊ​പ്പം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ മ്യൂ​സി​യം, മൃ​ഗ​ശാ​ല തു​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ക​ഴി​ഞ്ഞു.