ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, April 21, 2024 11:12 PM IST
പാ​ലോ​ട്: ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. പേ​ര​യം പാ​ണ​യം പൂ​രം വി​ല്ല​യി​ൽ ദു​ർ​ഗേ​ഷ്(24) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ യാ​ത്ര ചെ​യ്ത​യാ​ൾ പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്ന​ര​യോ​ടെ പേ​ര​യം ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. കു​ട​വ​നാ​ട് നി​ന്ന് വ​ന്ന ബൈ​ക്കും എ​തി​രെ വ​ന്ന ഓ​ട്ടോ​യും ത​മ്മി​ലാ​ണ് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ച് യു​വാ​ക്ക​ൾ സ​മീ​പ​ത്തെ ക​ട​യു​ടെ ഭി​ത്തി​യി​ൽ ത​ല​യ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. പാ​ലോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സു​രേ​ഷ​ന്‍റെ​യും ക​ലാ​മി​നി​യു​ടെ​യും മ​ക​നാ​ണ് ദു​ർ​ഗേ​ഷ് . സ​ഹോ​ദ​രി: ല​ക്ഷ്മി.