മി​ക​ച്ച എ​ൻ​ജി​ഒ​യ്ക്കു​ള്ള എ​ന്‍റി​റ്റി അ​വാ​ർ​ഡ് "സ​ച്ച്'​ന്
Friday, December 9, 2022 12:29 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ എ​ൻ​ജി​ഒ​ക​ളി​ലെ സാ​മൂ​ഹി​ക ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഓ​രോ വ​ർ​ഷ​വും ന​ൽ​കി​വ​രു​ന്ന സോ​ഷ്യ​ൽ ആ​ൻ​ഡ് ബി​സി​ന​സ് എ​ന്‍റ​ർ​പ്രൈ​സ് റ​സ്പോ​ൺ​സി​ബി​ൾ അ​വാ​ർ​ഡ് യു​നെ​സ്കോ ഹെ​ഡ് ക്വാ​ർ​ടേ​ഴ്സി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ സ​ച്ച് (സൊ​സൈ​റ്റി ഫോ​ർ ആ​ക്ഷ​ൻ ഇ​ൻ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത്) ന് ​സ​മ്മാ​നി​ച്ചു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ച്ച് ന​ട​ത്തി​യ കോ​വി​ഡ് കാ​ല​ത്തെ വാ​ക്സി​നേ​ഷ​ൻ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് സ​പ്പോ​ർ​ട്ടും ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് മേ​ഖ​ല​യി​ൽ ന​ൽ​കി​യ സു​പ്ര​ധാ​ന സ​പ്പോ​ർ​ട്ടും പ​രി​ഗ​ണി​ച്ചാ​ണ് സ​ച്ച് സ​ബെ​രാ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ​ത്.

ഡോ. ​ബി​ബേ​ക് ദേ​ബ്രോ​യ് (ചെ​യ​ർ​മാ​ൻ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക കൗ​ൺ​സി​ൽ), രേ​ണു സു​ദ് ക​ർ​ണാ​ട് (എം​ഡി, എ​ച്ച്ഡി​എ​ഫ്സി ലി​മി​റ്റ​ഡ്), രാ​ജ് മ​രി​വാ​ല ( ഡ​യ​റ​ക്ട​ർ, മ​രി​വ​ല ഹെ​ൽ​ത്ത് ഇ​നി​ഷീ​യേ​റ്റി​വ്) എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​ബെ​ര ജൂ​റി അം​ഗ​ങ്ങ​ളാ​ണ് "സ​ച്ച്'​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ​ച്ച് ഇ​ന്ത്യ സി​ഇ​ഒ​യും സെ​ക്ര​ട്ട​റി​യു​മാ​യ കെ.​പി. രാ​ജേ​ന്ദ്ര​ൻ, അ​ഡ്വ. അ​മ​ൽ ദേ​വ​രാ​ജ് ചെ​റു​ക​ര, (സ​ച്ച് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), ജ്യോ​തി​സ് (സ​ച്ച്, പ്രോ​ഗ്രാം ഡ​യ​റ്ട​ർ), ശ​മ്പ സേ​നാ​പ​തി (സ​ച്ച്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​ർ) എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റുവാ​ങ്ങി.