വി​ശു​ദ്ധ പ​ത്താം പി​യൂ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലെ തിരുനാൾ: കൊടിയേറ്റ് നാളെ
Thursday, August 18, 2022 12:03 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ശു​ദ്ധ പ​ത്താം പി​യൂ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ പ​ത്താം പി​യൂ​സ് മാ​ർ​പാ​പ്പ​യു​ടെ മാ​ധ്യ​സ്ഥ തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 5.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​മി​ഥു​ൻ വ​ലി​യ​പു​ളി​ഞ്ചാ​ക്കി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യ്ക്ക് കോ​ട്ട​ൺ​ഹി​ൽ ബെ​ൻ​സി​ൽ ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ച​ക്കാ​ല​ക്കു​ടി​യി​ൽ ഒ​സി​ഡി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 20ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് പാ​ള​യം സ​മാ​ധാ​ന രാ​ജ്ഞി ബ​സ​ലി​ക്ക വി​കാ​രി ഫാ. ​ജോ​ൺ കു​റ്റി​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. കോ​ട്ട​യം അ​തി​രൂ​പ​ത മീ​ഡി​യാ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​റ്റി​നേ​ഷ് പി​ണ​ർ​ക്ക​യി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ലൂ​ർ​ദ് ഫൊ​റോ​ന ച​ർ​ച്ച് വി​കാ​രി ഫാ. ​മോ​ർ​ളി കൈ​ത​പ്പ​റ​ന്പി​ൽ‌ ആ​ശി​ർ​വാ​ദം ന​ൽ‌​കും. 21ന് ​രാ​വി​ലെ 9.30ന് ​ഫാ. ബി​നി​ഷ് മാ​ങ്കോ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ൾ റാ​സ. തു​ട​ർ​ന്ന് കോ​ട്ട​യം സെ​ന്‍റ് സ്റ്റാ​നി​സ്ലാ​വോ​സ് മൈ​ന​ർ സെ​മി​നാ​രി വൈ​സ് റെ​ക്ട​ർ ഫാ. ​ജി​തി​ൻ വ​ല്ല​ർ​കാ​ട്ടി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ‌​കും. ശ്രീ​കാ​ര്യം ല​യോ​ള കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സാ​ബു പാ​ല​ത്ത​നാ​ടി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം നി​ർ​വ​ഹി​ക്കും.