ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ഘോ​ഷ​യാ​ത്ര: ഇന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Thursday, August 18, 2022 12:03 AM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യു​മാ​യി ബ​ന്ധ​പെ​ട്ടു ന​ഗ​ര​ത്തി​ല്‍ ന​ട​ക്കു​ന്ന ശോ​ഭ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ ഇ​ന്ന് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഐ​ജി​പി​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ ജി.​സ്പ​ർ​ജ​ൻ കു​മാ​ർ അ​റി​യി​ച്ചു. ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ 7.30 വ​രെ​യാ​ണ് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം.
ശോ​ഭ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ള​യം വി​ജെ​ടി, സ്റ്റാ​ച്യു, പു​ളി​മൂ​ട്, ആ​യു​ര്‍​വേ​ദ കോ​ള​ജ് ഓ​വ​ര്‍ ബ്രി​ഡ്ജ് കി​ഴ​ക്കേ​കോ​ട്ട, വെ​ട്ടി​മു​റി​ച്ച കോ​ട്ട വ​രെ​യു​ള്ള റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ഒ​ഴി​വാ​ക്കി വാ​ഹ​ന​ങ്ങ​ള്‍ മ​റ്റു റോ​ഡു​ക​ളി​ലൂ​ടെ വ​ഴി തി​രി​ച്ചു വി​ടു​ന്ന​താ​ണ്. ശോ​ഭ​യാ​ത്ര​യോ​ട് ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പാ​ള​യ​ത്ത് എ​ത്തി ആ​ള്‍​ക്കാ​രെ ഇ​റ​ക്കി​യ ശേ​ഷം ആ​ശാ​ന്‍ സ്ക്വ​യ​ര്‍, പേ​ട്ട, ചാ​ക്ക് വ​ഴി ബൈ​പ്പാ​സി​ലെ​ത്തി ഗ​താ​ഗ​ത ത​ട​സ​മി​ല്ലാ​ത്ത രീ​തി​യി​ല്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.
പി​എം​ജി ഭാ​ഗ​ത്തു നി​ന്നും കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ എ​ല്‍​എം​എ​സ്, പ​ബ്ലി​ക് ലൈ​ബ്ര​റി, ന​ന്താ​വ​നം , ബേ​ക്ക​റി ജം​ഗ്ഷ​ന്‍ വ​ഴി പോ​കേ​ണ്ട​തും ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ണ്ട​ര്‍ പാ​സേ​ജ്, ബേ​ക്ക​റി വ​ഴി​യും സ്റ്റേ​ഡി​യം ഫ്ലൈ ​ഓ​വ​ര്‍, പി​എം​ജി വ​ഴി പോ​കേ​ണ്ട​തും വെ​ള്ള​യ​മ്പ​ല​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​ഴു​ത​ക്കാ​ട് തൈ​ക്കാ​ട് വ​ഴി​യും പോ​കേ​ണ്ട​താ​ണ്.
കേ​ശ​വ​ദാ​സ​പു​രം, മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന ബ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ പ​ട്ട​ത്തു നി​ന്നും കു​റ​വ​ന്‍​കോ​ണം, ക​വ​ടി​യാ​ര്‍ വ​ഴി പോ​കേ​ണ്ട​താ​ണ്.
തി​രു​വ​ല്ലം ഭാ​ഗ​ത്തു നി​ന്നും കി​ഴ​ക്കേ​കോ​ട്ട വ​ഴി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തി​രു​വ​ല്ലം ബൈ​പ്പാ​സ് ഈ​ഞ്ച​ക്ക​ല്‍ വ​ഴി ക​ട​ന്നു​പോ​കേ​ണ്ട​തും ക​ര​മ​ന ഭാ​ഗ​ത്തു നി​ന്നും കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കി​ള്ളി​പ്പാ​ലം അ​ട്ട​ക്കു​ള​ങ്ങ​ര വ​ഴി പോ​കേ​ണ്ട​താ​ണ്. പാ​ള​യം മു​ത​ല്‍ കി​ഴ​ക്കേ​കോ​ട്ട വ​രെ​യു​ള്ള പ്ര​ധാ​ന റോ​ഡി​ലും ഇ​ട​റോ​ഡു​ക​ളി​ലും ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.
സി​റ്റി പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ജി​ത് കു​മാ​ർ അ​റി​യി​ച്ചു.