പ്ര​വാ​സി പെ​ൻ​ഷ​ൻ ക​ൺ‌​വ​ൻ​ഷ​ൻ
Thursday, August 18, 2022 12:03 AM IST
തി​രു​വ​ന​ന്ത​പു​രം: നോ​ർ​ക്കാ വ​കു​പ്പ് പ്ര​വാ​സി ക്ഷേ​മ​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കി​യ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും പ്രാ​യ​പ​രി​ധി​മൂ​ലം പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​രി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ മ​ട​ങ്ങി​യെ​ത്തി​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി പെ​ൻ​ഷ​ൻ​കാ​രു​ടെ വി​പു​ല​മാ​യ ക​ൺ‌​വ​ൻ​ഷ​ൻ എ​ൻ​ആ​ർ​ഐ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 21 രാ​വി​ലെ 10ന് ​പാ​ള​യം ന​ന്ദാ​വ​നം മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ത്തു​ന്നു.
വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും വ​ച്ച് മ​ര​ണ​പ്പെ​ട്ട പ്ര​വാ​സി​ക​ളു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ളെ പെ​ൻ​ഷ​ൻ അ​ർ​ഹ​രാ​ക്കു​ക, 60 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക സാ​ന്പ​ത്തി​ക ആ​ശ്വാ​സ നി​ധി ഏ​ർ​പ്പെ​ടു​ത്തു​ക​യോ ഒ​റ്റ പ്രീ​മി​യം സ്വീ​ക​രി​ച്ചു​ള്ള പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യു​ക, പെ​ൻ​ഷ​ൻ അം​ശാ​ദാ​യം അ​ട​യ്ക്കു​ന്ന​തി​ൽ കു​ടി​ശി​ക വ​രു​ന്പോ​ൾ വ​സൂ​ൽ ചെ​യ്യു​ന്ന പ​ലി​ശ പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ന്നേ ദി​വ​സം രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.