പ്രൈ​മ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ തി​രു​വോ​ണ​ത്തി​ന് ഉ​പ​വ​സി​ക്കും
Thursday, August 18, 2022 12:02 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ത്തി​ന് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ഉ​പ​വ​സി​ക്കും. സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ സം​വി​ധാ​ന​ത്തി​ന്‍റെ തു​ക കാ​ലാ​നു​സൃ​ത​മാ​യി വ​ർ​ധി​പ്പി​ക്കാ​ത്ത സ​ർ​ക്കാ​രി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​നെ​തി​രേ​യാ​ണ് പ്ര​ധാ​ന അ​ധ്യാ​പ​ക​ർ സ​മ​ര രം​ഗ​ത്തേ​ക്കി​റ​ങ്ങു​ന്ന​ത്.
ആ​ദ്യ​ഘ​ട്ട​മാ​യി ഈ​മാ​സം 20-ന് ​എ​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ലും ധ​ർ​ണ ന​ട​ത്തും. പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പാ​ലി​നും മു​ട്ട​യ്ക്കും പ്ര​ത്യേ​ക തു​ക അ​നു​വ​ദി​ക്കു​ക, നാ​ളി​തു​വ​രെ ചെ​ല​വാ​യ അ​ധി​ക ബാ​ധ്യ​ത നി​ക​ത്തു​ക, പ്ര​ധാ​നാ​ധ്യാ​പ​ക​രെ ഉ​ച്ച​ഭ​ക്ഷ​ണ ചു​മ​ത​ല​യി​ൽ നി​ന്നു മാ​റ്റി പൊ​തു വി​ദ്യാ​ഭ്യാ​സം സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ക​യെ​ന്ന് സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.