നെ​ടു​മ​ങ്ങാ​ട് ഓ​പ്പ​ൺ ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പ്
Thursday, August 18, 2022 12:02 AM IST
നെ​ടു​മ​ങ്ങാ​ട്: ക​രാ​ട്ടെ കോ​ച്ച് നാ​ദി​ർ ഷാ​ന്‍റെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ അ​ഞ്ചാ​മ​ത് നെ​ടു​മ​ങ്ങാ​ട് ഓ​പ്പ​ൺ ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പ് ഡി.​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​ർ​ണ​മെ​ന്‍റ് ചെ​യ​ർ​മാ​ൻ അ​ക്ബ​ർ ഷാ​ൻ ചു​ള്ളി​മാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യി​ക​ളെ​യും പ്ര​തി​ഭ​ക​ളെ​യും ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ആ​ദ​രി​ച്ചു. നാ​ദി​ർ​ഷാ​ൻ മെ​മ്മോ​റി​യ​ൽ ഗു​രു ശ്രേ​ഷ്ഠ അ​വാ​ർ​ഡ് 2022 കേ​ര​ളാ ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​രാ​ജി​ന് ഡി.​കെ. മു​ര​ളി എം​എ​ൽ​എ ന​ൽ​കി. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​നാ​ട് സു​രേ​ഷ്, സാ​ദി​യാ ബീ​വി, പ​ഞ്ചാ​യ​ത്ത് അം​ഗം ശോ​ഭ, സു​മ​യ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി കൊ​ല്ലം ജ​യ് ഭാ​ര​ത് ക​രാ​ട്ടെ ടീം ​ഒ​ന്നാം സ്ഥാ​ന​വും ആ​റ്റി​ങ്ങ​ൽ ക​രാ​ട്ടെ ടീം ര​ണ്ടാം സ്ഥാ​ന​വും പോ​ത്ത​ൻ​കോ​ട് ഒ​ക്കി​നാ​വ​ൻ ഗോ​ജു റി​യു ക​രാ​ട്ടെ ടീം ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി.