കിളിമാനൂർ ഗവ. സ്കൂ​ളിലെ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, August 18, 2022 12:00 AM IST
കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ച്ച ഹൈ​ടെ​ക്ക് ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ അ​ടൂ​ർ പ്ര​കാ​ശ് എം​പി വി​ത​ര​ണം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ ഷൈ​ജു​ദേ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. മു​ര​ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജി.​ജി. ഗി​രി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​സ​ജു​കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൊ​ട്ട​റ മോ​ഹ​ൻ കു​മാ​ർ, പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ജ​വാ​ദ്, എ​ഇ​ഒ എ​സ്.​പ്ര​ദീ​പ്, ബി​പി​സി (എ​സ്എ​സ്കെ) വി.​ആ​ർ. സാ​ബു, സി​പി​എം കി​ളി​മാ​നൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. ജ​യ​ച​ന്ദ്ര​ൻ, എം.​കെ. ഗം​ഗാ​ധ​ര തി​ല​ക​ൻ, എ.​എം. റാ​ഫി, യു.​എ​സ്. സു​ജി​ത്, ജി. ​ഹ​രി​കൃ​ഷ്ണ​ൻ നാ​യ​ർ, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഒ.​എം. മി​നി, എ​ൻ. സു​നി​ൽ​കു​മാ​ർ, ഡോ. ​എ​ൻ. അ​നി​ൽ​കു​മാ​ർ, ബി. ​ഉ​ൻ​മേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.