പ​ട്ടം എ​സ്‌യുടി ആ​ശു​പ​ത്രി​യി​ല്‍ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു
Thursday, August 18, 2022 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി ആ​റാ​മ​ത് സ്വാ​ത​ന്ത്ര്യ ദി​നം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ല്‍ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ആ​ശു​പ​ത്രി​യു​ടെ ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ രാ​ജീ​വ് മ​ണ്ണാ​ളി ദേശീയ പ​താ​ക​യു​യ​ര്‍​ത്തി. ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും എ​സ്‌​യു​ടി ന​ഴ്സിം​ഗ് സ്കൂ​ള്‍ യൂ​ത്ത് റെ​ഡ് ക്രോ​സ്‌ യൂ​ണി​റ്റും ചേ​ര്‍​ന്ന് പ​രേ​ഡ് ന​ട​ത്തി.
മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​അ​നൂ​പ് ച​ന്ദ്ര​ന്‍ പൊ​തു​വാ​ൾ, ഡോ. ​രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ർ (സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ന്‍​ഡ് ഗൈ​ന​ക്കോ​ള​ജി) സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ ഡോ. ​ര​മേ​ശ​ന്‍ പി​ള്ള, കാ​ര്‍​ഡി​യോ വാ​സ്ക്കു​ല​ര്‍ സ​ര്‍​ജ​ന്‍ ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ല്‍ സ​ര്‍​ജ​ന്‍ ഡോ. ​ജ​യിം​സ്, ചീ​ഫ് ല​യ്സ​ണ്‍ ഓ​ഫീ​സ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ർ, സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍ ജേ​ക്ക​ബ് സാ​മു​വ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.