സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്
Thursday, August 18, 2022 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ നി​ൽ​ക്കു​ന്ന ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ന് (എ​സ്‌​സി​ടി) നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ചു. കെ​എ​സ്ആ​ർ​ടി​സി​ക്കു കീ​ഴി​ലെ സ്വാ​ശ്ര​യ സ്ഥാ​പ​ന​മാ​ണി​ത്.
വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​രം, മി​ക​ച്ച വി​ജ​യ​ശ​ത​മാ​നം, അ​ധ്യാ​പ​ക​രു​ടേ​യും കോ​ഴ്സു​ക​ളു​ടേ​യും ഗു​ണ​നി​ല​വാ​രം, മി​ക​ച്ച വി​ജ​യ​ശ​ത​മാ​നം, അ​ധ്യാ​പ​ക​രു​ടേ​യും കോ​ഴ്സു​ക​ളു​ടേ​യും ഗു​ണ​മേ​ന്മ തൊ​ഴി​ൽ ല​ഭ്യ​ത എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച​ത്.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ 100 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ശ്യാം ​പ്ര​കാ​ശ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഡീ​സ​ൽ ബ​സു​ക​ളെ ജൈ​വ, വാ​ത​ക ഇ​ന്ധ​ന ഉ​പ​യോ​ഗ​ത്തി​ലേ​ക്കു പു​ന:​ക്ര​മീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​ള​ജാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ഫ. യു. ​പ്ര​കാ​ശ്, ഡോ. ​എ​സ്.​എ. അ​നി​ൽ​കു​മാ​ർ, ഡോ. ​ആ​ർ. അ​ജി​ത് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.