ചാ​യം ഓ​ൾ സെ​യി​ന്‍റ്സ് സ്കൂ​ളിൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​റാ​ലി
Wednesday, August 17, 2022 12:04 AM IST
വി​തു​ര : സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചാ​യം ഓ​ൾ സെ​യി​ന്‍റ്സ് പ​ബ്ലി​ക് സ്കൂ​ൾ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​റാ​ലി സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​തോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. വി​തു​ര ക​ലു​ങ്ക് ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി വി​തു​ര സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് അ​ർ​ഹ​നു​മാ​യ ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ എ​മി​ലി തെ​ക്കേ​ത്തെ​രു​വി​ൽ ശ്രീ​ജി​ത്തി​നെ ആ​ദ​രി​ച്ചു. പ​ര​പ്പാ​റ വാ​ർ​ഡ് മെ​മ്പ​ർ ചാ​യം സു​ധാ​ക​ര​ൻ പ്ര​സം​ഗി​ച്ചു.

അരശു പറന്പിൽ ദേശീയ പതാക ഉയർത്തി

നെ​ടു​മ​ങ്ങാ​ട്: അ​ര​ശു പ​റ​മ്പി​ൽ കോ​ൺ​ഗ്ര​സ് വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ര​വ​ള​വ് ജം​ഗ്ഷ​നി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് പ​താ​ക ഉ​യ​ർ​ത്ത​ൽ പ​രി​പാ​ടി ന​ട​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​ന​ൽ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ "ഗാ​ന്ധി​യാ​ണ് വെ​ളി​ച്ച'​മെ​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം രാ​ജേ​ഷ് ക​മ​ൽ നി​ർ​വ​ഹി​ച്ചു.