കേരളാ കോൺഗ്രസ് നെയ്യാറ്റിൻകര കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാചരണം
Wednesday, August 17, 2022 12:04 AM IST
നെ​യ്യാ​റ്റി​ൻ‌​ക​ര: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കേ​ര​ളാ കോ​ൺ​ഗ്ര​സ് നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര വീ​ര സ്മൃ​തി മ​ണ്ഡ​പ​ത്തി​നു മു​ന്പി​ൽ‌ ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ക​യും സ​ത്യ​പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഇ​രു​ന്പി​ൽ സെ​ൽ​വ​രാ​ജ്, ടൈ​റ്റ​സ് മ​നോ​ഹ​ര​ൻ, ജി. ​രാ​ജേ​ന്ദ്ര​ൻ, എ​ൻ. സ​ത്യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​രാ​ലി വി​മ​ല​ഹൃ​ദ​യ സ്കൂളിൽ ആഘോഷം

നെ​യ്യാ​റ്റി​ൻ​ക​ര: വി​രാ​ലി വി​മ​ല​ഹൃ​ദ​യ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ നി​സ​റ്റാ മേ​രി, വാ​ർ​ഡ് മെ​മ്പ​ർ സു​ജാ​ത സു​നി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ബി​നു, ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ആ​ഗ്ന​റ്റാ​മേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ധ്യാ​പ​ക​ർ ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.