മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ം
Wednesday, August 17, 2022 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​സ​ന്തോ​ഷ് കു​മാ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. പ​രി​പാ​ടി​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കു​ക​യും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ഷി മാ​ത്യു സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സു​ബി​ൻ കോ​ട്ടൂ​ർ സി​എം​ഐ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​മാ​യ "കാ​സ 2022-23' ന്യൂ​സ് ലെ​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, പി​ടി​എ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​നാ​ഥാ​ല​യ​ങ്ങ​ൾ, അം​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് സ​ഹാ​യം ന​ൽ​കി.

കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിൽ

തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​വ​ടി​യാ​ർ ക്രൈ​സ്റ്റ് ന​ഗ​ർ ഇം​ഗ്ലീ​ഷ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ മ​ങ്ങാ​ട് സി​എം​ഐ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ദേ​ശീ​യോ​ദ്ഗ്ര​ഥ​നപ​ര​വും വി​ജ്ഞാ​ന​പ്ര​ദ​വു​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എ. ​സു​രേ​ഷ്, അ​ക്കാ​ദ​മി​ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​നി ഇ​ഗ്നേ​ഷ്യ​സ്, ക​ൺ​വീ​ന​ർ​മാ​രാ​യ സി.​എ​സ്. ചി​ത്രാ​ദേ​വി, എ​സ്.​എ. അ​ന​ഘ​ഗീ​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.