മൂവർണ ശോഭയിൽ നാടും നഗരവും
Wednesday, August 17, 2022 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക ദി​നത്തോട് അനുബന്ധിച്ച് ജി​ല്ലയി​ൽ നാ​ട്ടി​ലും ന​ഗ​ര​ത്തി​ലും മൂ​വ​ർ​ണ കൊ​ടി പാ​റി. വീ​ടു​ക​ളി​ലും ഓഫീസുകളിലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ല്ലാം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.

വാളിക്കോട് ഗ്രന്ഥശാലയിൽ
വെ​ള്ള​റ​ട: വാ​ളി​കോ​ട് ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​യി​ല്‍ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ല്‍ കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി രാ​ജ​ഗോ​പാ​ല്‍, മു​ര​ളീ​ധ​ര​ന്‍, ആ​ര്‍. വി​ജ​യ​കു​മാ​ര്‍, വൈ. ​കു​ചേ​ല​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.