ന​ഗ​ര​സ​ഭ​യു​ടെ ദീ​പാ​ല​ങ്കാ​ര​ത്തി​ൽ ധൂ​ർ​ത്തെ​ന്ന് ആ​ക്ഷേ​പം
Tuesday, August 16, 2022 11:30 PM IST
തി​രു​വ​ന​ന്ത​പു​രം : സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തി​രു​വ​ന​ന്ത​പു​രം സ​ഗ​ര​സ​ഭ ന​ട​ത്തി​യ ദീ​പാ​ല​ങ്കാ​ര​ത്തി​ൽ ധൂ​ർ​ത്തും അ​ഴി​മ​തി​യു​മെ​ന്ന് ആ​ക്ഷേ​പം. ന​ഗ​ര​സ​ഭ കാ​ര്യാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന മ്യൂ​സി​യം റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ദീ​പാ​ല​ങ്കാ​രം ഒ​രു​ക്കി​യ​തി​നു 9.71 ല​ക്ഷം രൂ​പ​യാ​ണു ചെ​ല​വാ​യ​താ​യാ​ണു ക​ണ​ക്ക്. ഈ ​ചെ​ല​വി​നാ​യി മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം ധൂ​ർ​ത്താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. ന​ഗ​ര​സ​ഭ ഓ​ഫി​സ് കെ​ട്ടി​ടം ദീ​പാ​ല​ങ്കാ​രം ന​ട​ത്തി​യ​തി​നു 4.79 ല​ക്ഷ​വും റോ​ഡി​നി​രു​വ​ശ​വു​മു​ള്ള വൃ​ക്ഷ​ങ്ങ​ൾ വൈ​ദ്യു​ത ദീ​പ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ച​തി​നു 4.73 ല​ക്ഷ​വു​മാ​ണ് ചെ​ല​വ​ഴി​ച്ച​താ​യി കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ബി​ൽ​ത്തു​ക​യു​ടെ മൂ​ന്നു ശ​ത​മാ​നം ബി​ൽ പ്രി​പ്പ​റേ​ഷ​ൻ ചാ​ർ​ജാ​യും ഒ​രു ശ​ത​മാ​നം തു​ക ചെ​ക്ക് മെ​ഷ​ർ​മെ​ന്‍റ് ചാ​ർ​ജാ​യും ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ഒ​രു ട്യൂ​ബ് ലൈ​റ്റു പോ​ലും ക​ത്തി​ക്കാ​ത്ത​വ​രാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​നെ​ന്ന പേ​രി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എം.​ആ​ർ. ഗോ​പ​ൻ ആ​രോ​പി​ച്ചു. ഭ​ര​ണപ​ക്ഷ​ത്തി​ന്‍റെ ധൂ​ർ​ത്താ​ണെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് പി. ​പ​ത്മ​കു​മാ​റി​ന്‍റെ ആ​ക്ഷേ​പം.