പ്ര​സ് ക്ല​ബ് കു​ടും​ബ​മേ​ള ന​ട​ത്തി
Tuesday, August 16, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബ​മേ​ള സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ​യ് പാ​ല​സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽഎ, ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യ്, ജി​ല്ലാ ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ്, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി എ​ച്ച്. ഹ​ണി, മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ പി.​ആ​ർ. പ്ര​വീ​ണ്‍ സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എ​ൻ. സാ​നു കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച പ്ര​തി​ഭ​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഗാ​യ​ക​രാ​യ ക​ല്ല​റ ഗോ​പ​ൻ, പ​ന്ത​ളം ബാ​ല​ൻ, ജേ​ർ​ണ​ലി​സ​ത്തി​ൽ പി​എ​ച്ച്ഡി നേ​ടി​യ പ്ര​സ് ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​സോ​ണി​ച്ച​ൻ പി. ​ജോ​സ​ഫ് എ​ന്നി​വ​രെ പ്ര​സ് ക്ല​ബി​ന്‍റെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ആ​ദ​രി​ച്ചു. മീ​ഡി​യ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.