സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, August 16, 2022 11:29 PM IST
പൂ​വാ​ർ : ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​യെ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​രം​കു​ളം ചാ​ണി കി​ഴ​ക്കേ​ക​ള​ത്താ​ന്നി വീ​ട്ടി​ൽ ശ്രീ​കാ​ന്ത് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ശ്രീ​കാ​ന്ത് പെ​ൺ​കു​ട്ടി​യെ ഇ​ട​യ്ക്കി​ടെ വീ​ട്ടി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ൽ സം​ശ​യം തോ​ന്നി​യ പ​രി​സ​ര​വാ​സി​ക​ളാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് കാ​ഞ്ഞി​രം​കു​ളം എ​സ്എ​ച്ച്ഒ അ​ജി​ച​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പോ​സ്കോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

14680 കേ​സു​ക​ള്‍
തീ​ര്‍​പ്പാക്കി

തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ലോ​ക് അ​ദാ​ല​ത്തി​ല്‍ 14680 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​യി. അ​വാ​ര്‍​ഡ് തു​ക​യാ​യി 28.97 കോ​ടി രൂ​പ ന​ല്‍​കാ​ന്‍ വി​ധി​യാ​യി. ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളു​ടെ പ​രാ​തി​യി​ന്‍​മേ​ല്‍ 12,68,95,963 രൂ​പ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു. മോ​ട്ടോ​ര്‍ വാ​ഹ​ന അ​പ​ക​ട ത​ര്‍​ക്ക​പ​രി​ഹാ​ര കേ​സു​ക​ളി​ല്‍ 373 കേ​സു​ക​ളി​ൽ തീ​ര്‍​പ്പാ​യി. ഇ​തി​ല്‍ ആ​കെ 11,24,26,500 രൂ​പ ന​ല്‍​കാ​നും വി​ധി​ച്ചു.