മു​റി​ച്ച് മാ​റ്റി​യ നി​ല​യി​ൽ കാ​ലു​ക​ൾ ക​ണ്ടെ​ത്തി
Tuesday, August 16, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ട്ട​ത്ത​റ സ്വീ​വേ​ജ് പ്ലാ​ന്‍റി​ന് സ​മീ​പ​ത്തു നി​ന്ന് മു​റി​ച്ച് മാ​റ്റി​യ നി​ല​യി​ൽ കാ​ലു​ക​ൾ ക​ണ്ടെ​ത്തി. വ​ലി​യ​തു​റ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി കാ​ലു​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് വി​ധേ​യ​മാ​ക്കി. ഏ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി ഉ​പേ​ക്ഷി​ച്ച ശ​രീ​ര​ഭാ​ഗ​ങ്ങ​ളാ​ണോ​യെ​ന്ന​ത് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷ​വും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മെ പ​റ​യാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഓ​പ്പ​റേ​ഷ​ന് ശേ​ഷം ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ൾ കൊ​ണ്ട് പോ​യി സം​സ്ക​രി​ക്കു​ന്ന ഏ​ജ​ൻ​സി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് സ​മീ​പ പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​ക​ൾ​ക്ക് വ​ലി​യ​തു​റ പോ​ലീ​സ് ക​ത്ത് ന​ൽ​കി.
സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടൊ​യെ​ന്ന് ഇ​പ്പോ​ൾ വ്യ​ക്ത​മാ​യി പ​റ​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ടു​ത്ത കാ​ല​ത്ത് കാ​ണാ​താ​യ​വ​രു​ടെ ആ​രു​ടെ​യെ​ങ്കി​ലും കാ​ലു​ക​ളാ​ണോ എ​ന്ന​തി​നെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ങ്ങ​നെ​യെ​ങ്കി​ൽ ഡി​എ​ൻ​എ ടെ​സ്റ്റ് ന​ട​ത്തി​യാ​ൽ തി​രി​ച്ച​റി​യാ​നാ​കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്വീ​വേ​ജ് ഫാ​മി​ന് സ​മീ​പ​ത്ത് നി​ന്നും ഒ​രാ​ഴ്ച​യി​ലേ​റെ പ​ഴ​ക്ക​മു​ള്ള മ​നു​ഷ്യ​ന്‍റെ കാ​ലു​ക​ൾ ഒ​ഴു​കി​യെ​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.