സ്വാ​ത​ന്ത്ര്യ​ദി​ന പ​താ​ക​ക​ൾ ഉ​ണ്ടാ​ക്കി ശ്ര​ദ്ധേ​യ​നാ​യി എ​ട്ടാം ക്ലാ​സു​കാ​ര​ൻ
Monday, August 15, 2022 12:00 AM IST
പേ​രൂ​ർ​ക്ക​ട: എ​ൽ​കെ​ജി, യു​കെ​ജി ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ ത​ന്നെ സ്വാ​ത​ന്ത്ര്യ​ദി​ന പ​താ​ക​ക​ൾ ഉ​ണ്ടാ​ക്കി ശ്ര​ദ്ധേ​യ​നാ​യി ഒ​രു വി​ദ്യാ​ർ​ഥി.
അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ആ​ർ​മി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ചെ​റു രൂ​പ​ങ്ങ​ൾ നി​ർ​മി​ച്ചും വാ​ട്ട​ർ​ക​ള​ർ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചും മ​റ്റു നി​ര​വ​ധി ചി​ത്ര​ര​ച​ന​ക​ൾ ന​ട​ത്തി​യു​മാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് നെ​ട്ട​യം സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക്കി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ന​സീ​ർ​ഷീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എ​ൻ. താ​ജു​ദീ​ൻ ശ്ര​ദ്ധേ​യ​നാ​യി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും മ​റ്റും കാ​ണു​ന്ന കൗ​തു​ക​ക​ര​മാ​യ മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും ഈ ​വി​ദ്യാ​ർ​ഥി നി​ർ​മി​ച്ചി​ട്ടു​ണ്ട്.
പ്ര​ഫ​ഷ​ണ​ൽ പെ​യി​ന്‍റിം​ഗി​ലും താ​ജു​ദീ​ൻ മി​ക​വ് പു​ല​ർ​ത്തു​ന്നു. ഇ​ത്ത​വ​ണ​ത്തെ സ്വാ​ത​ന്ത്ര്യ ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല അ​ള​വു​ക​ളി​ലു​ള്ള പ​താ​ക​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു ആ​ർ​മി ഓ​ഫീ​സ​റാ​യി മാ​റ​ണ​മെ​ന്ന​താ​ണ് കു​ട്ടി​യു​ടെ ജീ​വി​ത​ല​ക്ഷ്യം.