വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് സം​ര​ക്ഷ​ണ​വും സൗ​ക​ര്യ​വും ഒ​രു​ക്കു​ന്ന​തി​ൽ‌ ന​ഗ​ര​സ​ഭ മു​ൻ​പ​ന്തി​യി​ൽ: മ​ന്ത്രി
Monday, August 15, 2022 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണ​വും സൗ​ക​ര്യ​വും ഒ​രു​ക്കു​ന്ന​തി​ന് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ മു​ൻ​നി​ര​യി​ലാ​ണെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. "സ്വാ​ത​ന്ത്ര്യം ത​ന്നെ അ​മൃ​തം' ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​ഴി​യോ​ര​ക​ച്ച​വ​ട മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ല​ത​രം പ്ര​തി​സ​ന്ധി​ക​ളെ അ​ഭി​മു​ഖീ​ക​രി​ച്ചാ​ണ് തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​തെ​ന്നും ന​ഗ​ര​സ​ഭ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ക​ച്ച​വ​ടം നി​യ​മാ​നു​സൃ​ത​മാ​യി ന​ട​ത്തേ​ണ്ട​ത് ഈ ​വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ല​നി​ൽ​പ്പി​ന്‍റെ കൂ​ടി പ്ര​ശ്ന​മാ​ണെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്തി​യ സ്ഥാ​ന​മാ​ണു​ള്ള​ത്. മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ൽ​ത്ത​ന്നെ ആ​ദ്യ​മാ​യാ​ണ്. ന​ഗ​ര​സ​ഭ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​റെ മു​ന്നി​ലാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സു​സ്ഥി​ര വി​ക​സ​ന സൂ​ചി​ക​ക​ളു​ടെ ആ​കെ തു​ക​യി​ൽ രാ​ജ്യ​ത്തെ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ദാ​ര്യ​ദ്ര്യ നി​ർ​മാ​ർ​ജ​നം ആ​രോ​ഗ്യ സം​ര​ക്ഷ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലും ന​ഗ​ര​സ​ഭ ഒ​ന്നാം സ്ഥാ​ന​ത്താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക​ളാ​യ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ മ​ക്ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു വി​ത​ര​ണം ചെ​യ്തു. ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പ്ര​ദ​ർ​ശ​ന വി​പ​ണ​ന സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 21വ​രെ ക​ന​ക​ക്കു​ന്നി​ലാ​ണ് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ മേ​ള​യും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രും കു​ടും​ബ​ശ്രീ അ​യ​ൽ​കൂ​ട്ട​ങ്ങ​ളും വി​വി​ധ സം​ഘ​ട​ന​ക​ളും മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മേ​യ​ർ അ​ര്യാ രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. സ​ലിം, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ബി​നു ഫ്രാ​ൻ​സീ​സ്, വ​ഴി​യോ​ര​ക്ക​ച്ച​വ​ട ത​ർ​ക്ക പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി മെ​മ്പ​ർ ഡോ. ​പ്ര​ദീ​പ്കു​മാ​ർ, തെ​രു​വ് ക​ച്ച​വ​ട സം​ഘ​ട​ന പ്ര​തി​നി​ധി ഡോ. ​സോ​ണി​യ ജോ​ർ​ജ്, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ, വ​ഴി​യോ​ര ക​ച്ച​വ​ട സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.