ദേ​ശീ​യ​പ​താ​ക​ക​ള്‍ പൂ​ഴ്ത്തി​വ​ച്ച് വി​ല​കൂ​ട്ടി വി​റ്റ​തിൽ പ്ര​തി​ഷേധം
Sunday, August 14, 2022 11:26 PM IST
പേ​രൂ​ര്‍​ക്ക​ട: ദേ​ശീ​യ​പ​താ​ക​ക​ള്‍ പൂ​ഴ്ത്തി​വ​ച്ച് വി​ല​കൂ​ട്ടി വി​റ്റ​തിൽ പ്ര​തി​ഷേധം. മീ​ഡി​യം വ​ലു​പ്പ​ത്തി​ലു​ള്ള പ​താ​ക​ക​ള്‍ 50 രൂപയ്ക്കും75​ രൂ​പ​യ്ക്കും വാ​ങ്ങി​യി​രു​ന്ന​ത് ഇ​ന്ന​ലെ 300നും 350​ രൂ​പ​യ്ക്കു​മാ​ണ് വ്യാ​പാ​രി​ക​ള്‍ വി​റ്റ​ത്. ഇ​ത് പ്ര​തി​ഷേ​ധ ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി. പ​ല​പ്പോ​ഴും പ​താ​ക​ക​ള്‍ കി​ട്ടാ​നി​ല്ലെ​ന്ന് കാ​ട്ടി പൂ​ഴ്ത്തി​വ​ച്ച് ക്ഷാ​മം കാ​ട്ടി​യ​ശേ​ഷം വി​ല​കൂ​ട്ടി വി​ൽക്കുകയാണെന്ന് ആരോപണമുണ്ട്. തി​രു​വ​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും ദേ​ശീ​യ​പ​താ​ക​ക​ള്‍ കി​ട്ടാ​നി​ല്ലാ​യി​രു​ന്നു.

ഒ​ന്ന​രക്കിലോ ക​ഞ്ചാ​വു​മാ​യി
ര​ണ്ടു പേ​ർ പി​ടി​യി​ല്‍

വെ​ള്ള​റ​ട: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി കൊ​ണ്ടു​വ​ന്ന ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ക​ര​മ​റ്റ​ത്ത് ഏ​റ​വി​ള കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ല്‍ സ​തീ​ഷ് (37) ,ചെ​റി​യ കൊ​ല്ല പാ​ല​യ​ത്തു​കോ​ണം കു​ഴി​വി​ള വീ​ട്ടി​ല്‍ സ​ന്തോ​ഷ് (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ന്‍റി​ന​ര്‍​ക്കോ​ട്ടി​ക് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.