വ​ര്‍​ക്ക​ല ബ്ലോ​ക്ക് പഞ്ചായത്തിൽ ആ​രോ​ഗ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു
Sunday, August 14, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല ബ്ലോ ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ള​യം​കു​ന്ന് ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ ആ​രോ​ഗ്യ​മേ​ള വി. ​ജോ​യി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​രം​ഗ​ത്ത് കേ​ര​ളം ഇ​ന്ത്യ​യ്ക്ക് മാ​തൃ​ക​യാ​ണെ​ന്നും ഈ ​മേ​ഘ​ല​യി​ൽ കേ​ര​ളം മു​ന്നി​ലെ​ത്തി​യ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ര്‍​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്മി​ത സു​ന്ദ​രേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സൈ​ക്കി​ള്‍ പോ​ളോ​യി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ എ​സ്എ​ന്‍​വി​എ​ച്ച്എ​സ് എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​തി​ര, അ​നാ​മി​ക, മാ​ല എ​ന്നി​വ​രെ എം​എ​ല്‍​എ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു .
മേ​ള​യു​ടെ ഭാ​ഗ​മാ​യി 32 സ്റ്റാ​ളു​ക​ളാ​ണ് ആ​രോ​ഗ്യ വ​കു​പ്പ്, പോ​ലീ​സ്, കു​ടും​ബ​ശ്രീ, എ​ക്സൈ​സ് എ​ന്നി​ങ്ങ​നെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ന്ന് സ​ജ്ജീ​ക​രി​ച്ച​ത്. ജ​ന​റ​ല്‍ ഹെ​ല്‍​ത്ത് ചെ​ക് അ​പ്, നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ്, എ​ക്സൈ​സി​ന്‍റെ വി​മു​ക്തി ക്യാ​ന്പ് , ഹോ​മി​യോ, ആ​യു​ര്‍​വേ​ദം, സി​ദ്ധ, ജീ​വി​ത ശൈ​ലി രോ​ഗ നി​ര്‍​ണ​യം, ര​ക്ത​ഗ്രൂ​പ്പ് നി​ര്‍​ണ​യം, വെ​റ്റ​റി​ന​റി, വാ​ക​്സി​നേ​ഷ​ന്‍ , ഫി​സി​യോ തെ​റാ​പ്പി, അ​നീ​മി​യ പ​രി​ശോ​ധ​ന, ശു​ചി​ത്വ മി​ഷ​ന്‍, ഫ​യ​ര്‍​ഫോ​ഴ്സ് ബോ​ധ​വ​ത്ക്ക​ര​ണം, ജ​ന​മൈ​ത്രി പോ​ലീ​സ്, കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി, നാ​ചു​റോ​പ്പ​തി എ​ന്നി​ങ്ങ​നെ വി​വി​ധ സ്റ്റാ​ളു​ക​ള്‍ മേ​ള​യു​ടെ ഭാ​ഗ​മാ​യി.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും, നാ​ട​ന്‍​പാ​ട്ടും, മാ​ജി​ക് ഷോ​യും മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു.