കോ​ട്ടൂ​ർ ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Sunday, August 14, 2022 12:12 AM IST
മാ​റ​ന​ല്ലൂ​ർ: അ​ന്താ​രാ​ഷ്ട്ര ആ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​സ്ഥി​തി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ടൂ​ർ ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ലോ​ക ആ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നം വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ആ​ന​യൂ​ട്ടി​ലും സെ​മി​നാ​റി​ലും വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ആ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ചി​റ്റാ​ർ ആ​ന​ന്ദ​ൻ മ​റു​പ​ടി ന​ൽ​കി.​ആ​ന​ക​ൾ വ​ന​ങ്ങ​ളി​ലെ ആ​വാ​സ വ്യ​വ​സ്ഥ​യു​ടെ സൂ​ക്ഷി​പ്പു​കാ​രാ​ണെ​ന്നും അ​വ​യു​ടെ സം​ര​ക്ഷ​ണം വ​ന​ത്തി​ന്‍റെ​യും മ​റ്റു മൃ​ഗ​ങ്ങ​ളു​ടെ​യും നി​ല​നി​ൽ​പി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രാ​യ ഡോ. ​ഷാ​ന​ന്ദ്, എ​സ്. ത​സ്നി, എം.​എ​സ്. ദീ​പ്തി റാ​ണി, പി.​കെ. നീ​നു, ഡി.​വി. ആ​തി​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.