സ്വാ​ത​ന്ത്ര്യ​ത്തിന്‍റെ 75-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Sunday, August 14, 2022 12:10 AM IST
ച​ങ്ങ​നാ​ശേ​രി: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി സ​ന്ദേ​ശം ന​ൽ​കി. ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

എ​സ്ബി കോ​ള​ജി​ലെ മോ​ണ്‍. ക​ല്ല​റ​ക്ക​ൽ ഹാ​ളി​ൽ ന​ട​ന്ന പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സ​മ്മേ​ള​ന​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്റ്റീ​ഫ​ൻ ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ഫ​ർ​സോ​ണ്‍ കാ​ണാ​പ്പു​റ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ല​ക്സ് ഒ​ഴു​ക​യി​ൽ ക്ലാ​സ് ന​യി​ച്ചു.

സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ച​രി​ത്രം വി​ക​ല​മാ​ക്കി​യ​തി​നെ​ക്കു​റി​ച്ച് റ്റോ​ജോ മാ​ത്യു, തോ​മ​സ് എം.​എ​ഫ്. എ​ന്നി​വ​ർ ച​ർ​ച്ച ന​യി​ച്ചു. ച​രി​ത്രം സ​ത്യ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ജ​വ​ത്വം കാ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം എ​ബി​ൻ അ​ല​ക്സാ​ണ്ട​ർ അ​വ​ത​രി​പ്പി​ച്ചു.

അ​ഡ്വ. സ​ണ്ണി ജോ​ർ​ജ് ചാ​ത്തു​കു​ളം, ഡോ. ​റോ​യി ജോ​സ​ഫ്, ആ​ന്‍റ​ണി മ​ല​യി​ൽ, ജ​യിം​സ് ഇ​ല​വു​ങ്ക​ൽ എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, ഡോ. ​ഡൊ​മി​നി​ക് ജോ​സ​ഫ്, ഡോ. ​രേ​ഖാ മാ​ത്യൂ​സ്, ആ​ന്‍റ​ണി മ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.