കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ​ ആ​നു​കൂ​ല്യ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്ക​ണം: അ​ടൂ​ർ പ്ര​കാ​ശ് എം​പി
Sunday, August 14, 2022 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും വ​ർ​ഷ​ങ്ങ​ളാ​യി ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി തെ​റ്റാ​ണെ​ന്നും എ​ത്ര​യും വേ​ഗം അ​വ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് എം​പി. ഓ​ൾ ഇ​ന്ത്യ കേ​ന്ദ്രി​യ വി​ദ്യാ​ല​യ ടി​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ അ​ഞ്ചാ​മ​ത് എ​റ​ണാ​കു​ളം റീ​ജ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ടു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ഐ​കെ​വി​ടി​എ റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് ടി.​കെ.​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ മി​ഥാ​നി​യു​ടെ സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ പ്ര​ഫ. വി. ​ടി. ര​മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ, അ​വാ​ർ​ഡ് നേ​ടി​യ അ​ധ്യാ​പ​ക​ർ, ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ കേ​ന്ദ്രി​യ വി​ദ്യാ​ല​യ എ​റ​ണാ​കു​ളം റീ​ജ​ൺ ഡ​പ്യു​ട്ടി ക​മ്മീ​ഷ​ണ​ർ ആ​ർ. സെ​ന്തി​ൽ കു​മാ​ർ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.