പ്ര​മേ​ഹ നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, August 14, 2022 12:10 AM IST
കോ​വ​ളം :എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണ്ണ​ൻ​കോ​ട് ശാ​ഖ​യും വെ​ങ്ങാ​നൂ​ർ ല​യ​ൺ​സ് ക്ല​ബും സം​യു​ക്ത​മാ​യി ഡോ. ​മോ​ഹ​ൻ​സ് ക്ലി​നി​ക്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ പ്ര​മേ​ഹ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.​വെ​ള്ളാ​ർ ക​ണ്ണ​ൻ​കോ​ട് ശാ​ഖാ ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പ് ഉ​ദ​യ സ​മു​ദ്ര ഗ്രൂ​പ്പ് സി​ഇ​ഒ രാ​ജ​ഗോ​പാ​ൽ അ​യ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ങ്ങാ​നൂ​ർ ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എം. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡി.​ജി വ​ഹാ​ബ്,ആ​ർ.​സി. ന​ന്ദ​കു​മാ​ർ,ക്ല​ബ് സെ​ക്ര​ട്ട​റി റെ​ജി ജോ​യ് മ​യി​ലാ​ടും​പാ​റ ,ട്ര​ഷ​റ​ർ സി. ​ജ​യ​ച​ന്ദ്ര​ൻ, നൌ​ഫ​ൽ, ന​വീ​ൻ​ഷാ,ക​ണ്ണ​ൻ​കോ​ട് ശാ​ഖ സെ​ക്ര​ട്ട​റി ലാ​ല​ൻ , കോ​വ​ളം ജ​ന​മൈ​ത്രി പോ​ലീ​സ് സി​ആ​ർ ഒ. ​ബി​ജു,ടി. ​അ​യൂ​ബ്ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.