സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി ജെ. ​ത​ങ്ക​യ്യ​നെ ആ​ദ​രി​ച്ചു
Sunday, August 14, 2022 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യാ​യ ജെ. ​ത​ങ്ക​യ്യ​നെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജ് ത​ങ്ക​യ്യ​ന്‍റെ മ​ണ​ലി​ക്ക​ട​വ് തെ​ക്കും​മു​റി​യി​ലെ വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട​യ​ണി​ച്ചു. ഇ​തോ​ടൊ​പ്പം ഹ​ർ ഘ​ർ തി​രം​ഗ​യു​ടെ ഭാ​ഗ​മാ​യി ത​ങ്ക​യ്യ​നു ദേ​ശീ​യ പ​താ​ക​യും കൈ​മാ​റി.95 വ​യ​സു​ള്ള സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി ത​ങ്ക​യ്യ​ൻ നാ​ടാ​ർ വി​ല്ലു​വ​ണ്ടി സ​മ​ര​മു​ൾ​പ്പെ​ടെ സ്വാ​ത​ന്ത്ര്യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. 1988 ഓ​ഗ​സ്റ്റ് 15ന് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ നി​ന്ന് താ​മ്ര പ​ത്രം ല​ഭി​ച്ചു. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഫ്രീ​ഡം ഫൈ​റ്റേ​ഴ്സ് പെ​ൻ​ഷ​നും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്വാ​ത​ന്ത്ര്യ സൈ​നി​ക സ​മ്മാ​ൻ പെ​ൻ​ഷ​നും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കു​ന്നു​ണ്ട്. ഭാ​ര്യ റെ​ജീ​ന. എ​ട്ടു മ​ക്ക​ളു​ണ്ട്.ച​ട​ങ്ങി​ൽ എ ​ഡി എം ​അ​നി​ൽ ജോ​സ്, ത​ഹ​സീ​ൽ​ദാ​ർ​മാ​രാ​യ അ​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.