സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് തു​റ​ന്നു
Saturday, August 13, 2022 11:57 PM IST
നെ​ടു​മ​ങ്ങാ​ട് : ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന വി​പ​ണ​ന മേ​ള​യു​ടെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് ആ​ര്യ​നാ​ട് ജം​ഗ്ഷ​നി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി​ജു​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ,സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​എ​ൽ.​കി​ഷോ​ർ,അ​നീ​ഷ്,മോ​ളി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ,വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ ശ്രീ​ധ​ര​ൻ,അ​ശോ​ക​ൻ(​സി​പി​എം),പ്ര​വീ​ൺ(​സി​പി​ഐ),ഇ​റ​വൂ​ർ​ഷാ​ജീ​വ്(​ആ​ർ​എ​സ്പി),ആ​ര്യ​നാ​ട് മ​ണി​ക്കു​ട്ട​ൻ(​ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ൺ​ഗ്ര​സ്),ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ സു​നി​ൽ​കു​മാ​ർ,സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഹ​ർ​ഷ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.