ഇ​രു​പ​ത് ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കും: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി
Saturday, August 13, 2022 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 20 ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​മെ​ന്നും സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത പ​ര​മാ​വ​ധി ആ​ളു​ക​ൾ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ആ​രോ​ഗ്യ​രം​ഗ​ത്തെ വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ആ​രോ​ഗ്യ​മേ​ള​യു​ടെ ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക്ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​

സം​സ്ഥാ​ന സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​ത് വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ മേ​ഖ​ല​യി​ലാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​ളു​ക​ൾ​ക്ക് ചെ​ന്നെ​ത്താ​വു​ന്ന ദൂ​ര​ത്ത് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ​ല്ലാം ഹൈ​ടെ​ക് സേ​വ​ന​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചി​കി​ത്സ ല​ഭി​ക്കാ​തെ ഒ​രു രോ​ഗി​യും ബു​ദ്ധി​മു​ട്ട​രു​തെ​ന്ന​താ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​രോ​ഗ്യ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ​ക്ക് മ​ന്ത്രി പു​ര​സ്കാ​രം ന​ൽ​കി. ചി​റ​യി​ൻ​കീ​ഴ്ബ്ലോ​ക്കി​നു കീ​ഴി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളും ആ​രോ​ഗ്യ സ​ന്ദേ​ശ പ്ര​ചാ​ര​ണാ​ർ​ഥം ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് മേ​ള​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത്. വി. ​ശ​ശി എം.​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ബീ​ഗം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ആ​ർ. സു​ഭാ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ജ​യ​ശ്രീ , ചി​റ​യി​ൻ​കീ​ഴ്, ക​ട​ക്കാ​വൂ​ർ, വ​ക്കം, മു​ദാ​ക്ക​ൽ, കി​ഴു​വി​ലം, അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, വാ​ർ​ഡ് മെ​മ്പ​ർ​മാ​ർ, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ആ​ശ വി​ജ​യ​ൻ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.