സെ​ന്‍റ് ജോ​ൺ​സ് ഫ്രീ​ഡം മെ​ല​ഡീ​സ് 2022: കാ​ർ​മ​ൽ സ്കൂ​ൾ ജേ​താ​ക്ക​ൾ
Saturday, August 13, 2022 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ന​ട​ത്തി​യ ഇ​ന്‍റ​ർ സ്കൂ​ൾ ദേ​ശ​ഭ​ക്തി ഗാ​ന മ​ത്സ​രം "ഫ്രീ​ഡം മെ​ല​ഡീ​സ് 2022' ഒ​ന്നാം സ്ഥാ​നം വ​ഴു​ത​യ്ക്കാ​ട് കാ​ർ​മ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നേ​ടി.

കോ​ട്ട​ൺ ഹി​ൽ തി​രു​വ​ന​ന്ത​പു​രം, ക്രൈ​സ്റ്റ് ന​ഗ​ർ ക​വ​ടി​യാ​ർ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി . മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​കെ. ജ​യ​കു​മാ​ർ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും വി​ത​ര​ണം ചെ​യ്തു.

യോ​ഗ​ത്തി​ൽ സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​ഗ്ലാ​ഡ്സ്റ്റ​ൺ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ലാ​ഞ്ചി​റ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജോ​ൺ​സ​ൺ ജോ​സ​ഫ് , സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​നി​തീ​ഷ് വ​ല്യ​യ്യ​ത്ത്,സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​സ് ച​രു​വി​ൽ, ഹെ​ഡ് മി​സ്ട്ര​സ് റാ​ണി എം. ​അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ അ​ധ്യാ​പ​ക​രാ​യ ഡോ. ​എ​ലി​സ​ബ​ത്ത് വി​സ്താ പോ​ൾ, റി​നി ജോ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.