ന​ല്ല റോ​ഡി​നു​വേ​ണ്ടി ഒ​റ്റ​യാ​ള്‍ സ​മ​ര​വു​മാ​യി എ​സ്.​ആ​ര്‍.​ര​തീ​ഷ്
Saturday, August 13, 2022 11:57 PM IST
നെ​ടു​മ​ങ്ങാ​ട് : നി​കു​തി​ദാ​യ​ക​ന് സ​ഞ്ച​രി​ക്കാ​ന്‍ ന​ല്ല​റോ​ഡു​ക​ള്‍ അ​വ​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ര​കു​ള​ത്ത് ഒ​റ്റ​യാ​ള്‍ സ​മ​രം ന​ട​ന്നു. ഏ​ണി​ക്ക​ര സ്വ​ദേ​ശി എ​സ്.​ആ​ര്‍.​ര​തീ​ഷാ​ണ് ത​ക​ര്‍​ന്ന റോ​ഡി​നെ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​റ്റ​യാ​ള്‍ സ​മ​രം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ക്കു​ന്ന ഏ​ണി​ക്ക​ര ക​ണ്ണ​ണി​ക്കോ​ണം റോ​ഡ് ടാ​ര്‍ ചെ​യ്യ​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രോ​ട് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.

ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ളും അ​പ​ക​ട​ക്കെ​ണി​ക​ളു​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഈ ​കു​ഴി​ക​ളി​ല്‍ വീ​ണ് അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ഫ്ളെ​ഡ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി റോ​ഡി​ന് പ​ണം അ​നു​വ​ദി​ച്ചെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച സ​മ​രം ഉ​ച്ച​യ്ക്ക് 12 ന് ​അ​വ​സാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു.​ ലേ​ഖാ​റാ​ണി സ്ഥ​ല​ത്തെ​ത്തി ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും റോ​ഡ് നി​ര്‍​മാ​ണം അ​ടി​യ​ന്തി​ര​മാ​യി ആ​രം​ഭി​ക്കു​മെ​ന്നും ന​ല്‍​കി​യ ഉ​റ​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ര​തീ​ഷ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.