ദേ​ശീ​യ​പ​താ​ക പി​ഴു​തെ​റി​ഞ്ഞ​താ​യി പ​രാ​തി
Saturday, August 13, 2022 11:57 PM IST
വെ​ള്ള​റ​ട: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലി​യോ​ട് കോ​ട്ട​ക്ക​ലി​ല്‍ സ്ഥാ​പി​ച്ച ദേ​ശീ​യ​പ​താ​ക സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ പി​ഴു​തെ​റി​ഞ്ഞ​താ​യി പ​രാ​തി.​കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​യ്ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ വാ​ര്‍​ഡ് മെ​മ്പ​ര്‍ ടി. ​ഐ. അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ​രി​കി​ലെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ല്‍ സ്ഥാ​പി​ച്ച പ​താ​ക യാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ർ പി​ഴു​തെ​റി​ഞ്ഞ​ത്.​

ഘ​ര്‍ ഘ​ര്‍ തി​രം​ഗ​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടു​കാ​ര്‍ പ​താ​ക​യു​യ​ര്‍​ത്തി​യ ശേ​ഷം പി​ഴു​തെ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ചെ​ത്തി ദേ​ശീ​യ​പ​താ​ക പു​നഃ​സ്ഥാ​പി​ച്ച​പ്പോ​ള്‍ വീ​ണ്ടും പി​ഴു​തെ​റി​യാ​ന്‍ ശ്ര​മി​ച്ച​ത് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​ത് സം​ഘ​ര്‍​ഷ​ത്തി​നി​ട​യാ​ക്കി. സ്ഥ​ല​ത്തെ​ത്തി​യ മാ​രാ​യ​മു​ട്ടം പോ​ലീ​സ് ദേ​ശീ​യ പ​താ​ക​യെ അ​പ​മാ​നി​ച്ച​തി​ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​ഗ​സ്റ്റി​നെ അ​റ​സ്റ്റു ചെ​യ്തു.​സ​ര്‍​ക്കാ​ര്‍ പു​റ​മ്പോ​ക്ക് കൈ​യേ​റി അ​ന​ധി​കൃ​ത​മാ​യി അ​ഗ​സ്റ്റി​ന്‍ നി​ര്‍​മി​ച്ച ക​ട പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി പാ​ലി​യോ​ട് മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.