എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ സ​ൺ​ഷെയ്​ഡ് ഇ​ടി​ഞ്ഞു​വീ​ണു
Saturday, August 13, 2022 11:52 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ മൂ​ന്നാം നി​ല​യു​ടെ സ​ൺ​ഷെയ്ഡ് ഇ​ടി​ഞ്ഞു​വീ​ണു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടു കൂ​ടി​യാ​ണ് സം​ഭ​വം കു​റ​ച്ചു​ദി​വ​സ​മാ​യി ഇ​വി​ടെ​യു​ള്ള മൂ​ന്നു നി​ല ബി​ൽ​ഡി​ങ്ങി​ൽ പെ​യി​ന്‍റിം​ഗ് പ​ണി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. പ​ണി​ക്കി​ട​യാ​ണ് സ​ൺ​ഷൈ​ഡി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞ് താ​ഴേ​ക്ക് വീ​ണ​ത്. ആ​ശു​പ​ത്രി ബി​ൽ​ഡിം​ഗ് കൃ​ത്യ​മാ​യി മെ​യി​ന്‍റ​ന​ൻ​സ് ന​ട​ത്താ​ത്ത​താ​ണ് ഇ​ത്ത​രം ഒ​രു പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​സ്എടി ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും കൃ​ത്യ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നാട്ടുകാർ പറഞ്ഞു.