സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി
Saturday, August 13, 2022 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​ന്‍റെ 75-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന് ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ തു​ട​ക്ക​മാ​യി. കു​ട്ടി​ക​ൾ​ക്ക് ദേ​ശീ​യ​പ​താ​ക കൈ​മാ​റി​യും സ്വാ​ത​ന്ത്ര്യ ദി​ന ബാ​ഡ്ജ് ധ​രി​പ്പി​ച്ചും മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

75-ാം സ്വാ​ത​ന്ത്ര്യ​ദി​ന ഭാ​ഗ​മാ​യി 75 കു​ട്ടി​ക​ൾ​ക്ക് മ​ന്ത്രി ദേ​ശീ​യ​പ​താ​ക കൈ​മാ​റി.​രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ ന​ട​ന്ന സ​ഹ​വാ​സ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളെ മ​ന്ത്രി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​ഫ. കാ​ർ​ത്തി​കേ​യ​ൻ​നാ​യ​ർ ക്ലാ​സെ​ടു​ത്തു. സ​മി​തി ട്ര​ഷ​റ​ർ ആ​ർ. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഷി​ജൂഖാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.