യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു പേ​ർ പി​ടി​യി​ൽ
Saturday, August 13, 2022 11:52 PM IST
ക​ഴ​ക്കൂ​ട്ടം: യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച നാ​ലം​ഗ സം​ഘ​ത്തി​ലെ മൂ​ന്നു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി.​ പ​ള്ളി​പ്പു​റം പാ​ച്ചി​റ ഷെ​ഫീ​ക്ക് മ​ൻ​സി​ലി​ൽ ഷെ​ഫീ​ക്ക് (24), ചി​റ​യി​ൻ​കീ​ഴ് മു​ട​പു​രം സ്വ​ദേ​ശി അ​ബി​ൻ (23), പാ​ച്ചി​റ ഷെ​ഫീ​ക്ക് മ​ൻ​സി​ലി​ൽ ഷെ​മീ​ർ (22) എ​ന്നി​വ​രെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

വ്യ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് തു​മ്പ​വി​ള​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ വ​ന്ന മം​ഗ​ല​പു​രം പ​ണി​ക്ക​ൻ​വി​ള സ്വ​ദേ​ശി മ​നീ​ഷി​നെ നാ​ല് അം​ഗ സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ക​ഴ​ക്കൂ​ട്ടം എ​സ്എ​ച്ച്ഒ ജെ.​എ​സ്.​പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.