ജീ​പ്പ് മ​റി​ഞ്ഞ് ര​ണ്ടു​ പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്
Saturday, August 13, 2022 11:52 PM IST
ക​ഴ​ക്കൂ​ട്ടം : ദേ​ശീ​യ പാ​ത​യി​ൽ കു​ള​ത്തൂ​രി​ൽ ട്രാ​ഫി​ക് വി​ഭാ​ഗ​ത്തി​ന്‍റെ ചീ​റ്റാ പ​ട്രോ​ൾ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ണ്ടു​പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു.​ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ ബൈ​പാ​സി​ൽ കു​ള​ത്തൂ​രി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പോ​ലീ​സു​കാ​രാ​യ അ​നി​ൽ, സു​ധീ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​മ​റ്റൊ​രു വാ​ഹ​നം ഇ​ട​തു വ​ശ​ത്തു​കൂ​ടി ഓ​വ​ർ​ടേ​ക്ക് ചെ​യ്യാ​തി​രി​ക്കാ​ൻ വെ​ട്ടി​ത്തി​രി​ച്ച​തി​നെ തു​ട​ർ​ന്ന് ജീ​പ്പ് നി​യ​ന്ത്ര​ണം തെ​റ്റി ഡി​വൈ​ഡ​റി​നു മു​ക​ളി​ലൂ​ടെ മ​റു​വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.