അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, August 13, 2022 3:11 AM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. നെ​ല്ല​നാ​ട് പ​ന്ത​പ്ലാ​വി​ക്കോ​ണം ഷു​ക്കൂ​ർ മ​ൻ​സി​ലി​ൽ ഷാ​നു എ.​ന​സീ​ർ (28) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 11 ഓ​ടെ സം​സ്ഥാ​ന പാ​ത​യി​ൽ കീ​ഴാ​യ്ക്കോ​ണം കോ​ണ്ടൂ​ർ റ​സ്റ്റ​റ​ന്‍റി​ന് സ​മീ​പ​ത്താ​യി​രു​ന്നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ യു​വാ​വി​നെ ക​ണ്ട​ത്

നൈ​റ്റ് പെ​ട്രോ​ളി​ന് വാ​മ​ന​പു​രം ഭാ​ഗ​ത്ത് പോ​യ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ യു​വാ​വി​നെ​യും സ​മീ​പ​ത്ത് ത​ക​ർ​ന്ന നി​ല​യി​ൽ ഇ​യാ​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും ക​ണ്ട​ത്. ‌ ഉ​ട​ൻ ത​ന്നെ സ്നേ​ഹ സ്പ​ർ​ശം ആം​ബു​ല​ൻ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും വെ​ഞ്ഞാ​റ​മൂ​ട് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

വെ​ഞ്ഞാ​റ​മൂ​ട് സി ​ഐ സൈ​ജു നാ​ഥ്, എ​സ്ഐ വി​നീ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​നം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സി​സി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു വ​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ആ​റ്റി​ങ്ങ​ലി​ൽ സ​ലൂ​ൺ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന ഷാ​നു ക​ട അ​ട​ച്ചു വീ​ട്ടി​ലേ​ക്ക് വ​ര​വേ​യാ​ണ് അ​പ​ക​ടം. ഭാ​ര്യ: നൗ​ഷ്ണ. മ​ക​ൾ: ഐ​റാ.