മ​ര്യ​നാ​ട്ട് മീ​ന്‍​പി​ടി​ത്ത ബോ​ട്ട് മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു
Saturday, August 13, 2022 3:11 AM IST
ക​ഠി​നം​കു​ളം: മ​ര്യ​നാ​ട് തീ​ര​ത്തു​നി​ന്നു വെ​ള്ളി​യാ​ഴ്ച ക​ട​ലി​ലി​റ​ക്കി​യ മീ​ന്‍​പി​ടി​ത്ത ബോ​ട്ട് മ​റി​ഞ്ഞ് മ​ര്യ​നാ​ട് ആ​ര്‍​ത്തി​യി​ല്‍ പു​ര​യി​ട​ത്തി​ല്‍ വി​ന്‍​സി ജോ​സ​ഫ് (40) മ​രി​ച്ചു. ഇ​വി​ടു​ത്തെ സി​ബി​ന്‍ എ​ന്നൊ​രാ​ളു​ടെ വ​ക ’പ​ര​ലോ​ക​മാ​താ’ എ​ന്ന ഫൈ​ബ​ര്‍ ബോ​ട്ട് രാ​വി​ലെ ആ​റോ​ടെ​യാ​ണ് ക​ട​ലി​ലി​റ​ക്കി​യ​ത്. വി​ന്‍​സി​ക്കൊ​പ്പം നാ​ലു​പേ​ര്‍ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. തി​ര​ച്ചു​ഴി​യി​ല്‍​പ്പെ​ട്ട് ബോ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. നാ​ലു​പേ​ര്‍ ര​ക്ഷ​പ്പെ​ട്ടു. അ​വ​രും തീ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​രും​കൂ​ടി വി​ന്‍​സി​യെ ക​ര​യ്ക്കു​ക​യ​റ്റി ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ഞ്ചു​തെ​ങ്ങി​ല്‍​നി​ന്നു തീ​ര​ദേ​ശ​പോ​ലീ​സ് എ​ത്തി​യ​തി​നു​ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. പോ​സ്റ്റ് മോ​ര്‍​ട്ടം ക​ഴി​ഞ്ഞ് വൈ​കു​ന്നേ​രം മ​ര്യ​നാ​ട്ട് കൊ​ണ്ടു​വ​ന്നു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത​ര​യ്ക്ക് മ​ര്യ​നാ​ട് പ​ര​ലോ​ക​മാ​താ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ല്‍. വി​ന്‍​സി​യു​ടെ വി​വാ​ഹം 29നു ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്നു. വി​ന്‍​സി​യു​ടെ അ​ച്ഛ​ന്‍: ജോ​സ​ഫ്. അ​മ്മ: ബ്രി​ജി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ള്‍ വി​പി​ന്‍, വി​ജി.