എ​സ്ബി​ഐ ആ​ക്ര​മ​ണം: കു​റ്റ​പ​ത്രം വാ​യി​ച്ചു
Friday, August 12, 2022 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശി​യ പ​ണി​മു​ട​ക്കു ദി​വ​സം പ്ര​വ​ർ​ത്തി​ച്ച എ​സ്ബി​ഐ ഓ​ഫീ​സ് ആ​ക്ര​മി​ച്ച കേ​സി​ലെ കു​റ്റ​പ​ത്രം വാ​യി​ച്ചു. വി​ചാ​ര​ണ ഒ​ക്ടോ​ബ​ർ 10ന് ​ആ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.​സി​പി​എം, എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ അ​ശോ​ക്, ഹ​രി​ലാ​ൽ, പി.​കെ.​വി​നു​കു​മാ​ർ, അ​നി​ൽ കു​മാ​ർ, സു​രേ​ഷ് ബാ​ബു, യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ബി​ജോ​യ് രാ​ജ്, ശ്രീ​വ​ത്സ​ൻ, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.​
ഇ​ട​തു സം​ഘ​ട​നാ നേ​താ​ക്ക​ൾ അ​ട​ങ്ങി​യ ബാ​ങ്ക് ആ​ക്ര​മ​ണ കേ​സി​ൽ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ അ​സ​ഭ്യം പ​റ​യു​ക, സം​ഘം ചേ​ർ​ന്ന് അ​തി​ക്ര​മി​ച്ച് ക​യ​റു​ക,വ​ധ ഭീ​ഷ​ണി എ​ന്നി​വ കൂ​ടാ​തെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക എ​ന്നീ വ​കു​പ്പു​ക​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ള്ള​ത്. നി​ല​വി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം പ്ര​തി​ക​ൾ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ര​ണ്ടു വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാം.2019 ജ​നു​വ​രി ഒ​ന്പ​തി​ന് ഇ​ട​തു സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ പ​ണി​മു​ട​ക്ക് ദി​വ​സം രാ​വി​ലെ 10.15നാ​ണ് സം​ഭ​വം. എ​സ്ബി​ഐ മെ​യി​ൻ ട്ര​ഷ​റി ശാ​ഖ​യി​ലെ മൊ​ബൈ​ൽ ഫോ​ണ്‍, ലാ​ൻ​ഡ് ഫോ​ണ്‍, മാ​നേ​ജ​രു​ടെ കാ​ബി​ൻ എ​ന്നി​വ ആ​ക്ര​മി​ച്ച​തു കാ​ര​ണം ബാ​ങ്കി​ന് 1,33,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം വ​രു​ത്തി എ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ പോ​ലീ​സ് പ​റ​യു​ന്ന​ത്.